
കാഞ്ഞങ്ങാട്: കെ.സി.ഇ.എഫ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാറിന്റെ സഹകരണനയങ്ങൾക്കെതിരെ നടത്തുന്ന വാഹനപ്രചരണ ജാഥക്ക് സ്വീകരണം നൽകി.ഡി.സി.സിജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ , ഹോസ്ദുർഗ്ഗ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തൊയമ്മൽ, സി സുകുമാരൻ,എച്ച്.ഭാസ്കരൻ , പ്രസിഡന്റ് സി ഇ.ജയൻ ,സെക്രട്ടറി സുജിത്ത് പുതുക്കൈ. ശശി നീലേശ്വരം , ,നാരായണൻ കരിച്ചേരി,ബാബു , എം.ലത ,കെ.അനിത, സിന്ധു അനിൽ,ഒ.വി.രതീഷ് എന്നിവർ സംസാരിച്ചു. സി വി.അജയൻ ,ഇ.ഡി.സാബു , പി.കെ.പ്രകാശ് കുമാർ , എൻ.വി.രഘുനാഥ് ,പി.രാധാകൃഷ്ണൻ ,എ.സി ലൂക്കോസ്,ടി.ടി.മാത്യു,ടി.ജേക്കബ്, മനു കൈമൾ,കെ.രാധ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. പി.വിനോദ് കുമാർ സ്വാഗതവും എൻ.ആർ.രാജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |