
കണ്ണൂർ: ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള ടെക്നിക്കൽ ക്ലാസും ഉത്പന്നങ്ങളുടെ പ്രദർശനവും "ടെക് ഫെസ്റ്റ് ' നാളെ ആരംഭിക്കും.ജവഹർ ലൈബ്രറി ഹാളിൽ നാളെ രാവിലെ പത്തിന് കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ ഉദ്ഘാടനം ചെയ്യും.
കെ.എസ്.ഇ.ബി റിട്ട. അസി.എൻജിനീയർ എ.സി സാബു ക്ലാസെടുക്കും. എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് വകുപ്പിലെ അസി. ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടർ കെ.എം.ഹാഹുൽ ഹമീദ് പ്രസംഗിക്കും. പുതിയ തൊഴിൽ മേഖലയായ ഓട്ടേമേഷൻ, സോളാർ വയറിംഗ് എന്നിവയിൽ പരിശീലനമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ബാബു കാറ്റാടി, ടി.രാമകൃഷ്ണൻ, സുനിൽ കുമാർ, പി.എ.നിയാസ്, കെ.പി.അനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |