
വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് വിഭജിച്ച് അരിയല്ലൂർ പഞ്ചായത്ത് രൂപീകരിക്കണമെന്ന് വള്ളിക്കുന്ന് നിയോജക മണ്ഡലം ആർ.ജെ.ഡി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം നേരത്തെ ഉന്നയിച്ചെങ്കിലും പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി അത് ചെവിക്കൊണ്ടില്ലെന്ന് പാർട്ടി പരാതിപ്പെട്ടു. ഇപ്പോഴത്തെ യു.ഡി.എഫ് ഭരണം ഇക്കാര്യം പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ടി.കെ. മുരളി അധ്യക്ഷത വഹിച്ചു. ബാബു പള്ളിക്കര ചന്ദ്രൻ. സി. അപ്പുക്കുട്ടൻ, തേനത്ത് മൊയ്തീൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |