തിരുവനന്തപുരം: 24-ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ ക്ഷേമ പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി 10ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പത്മാ കഫേ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്യും. പെൻഷൻ വെൽഫെയർ ബോർഡ് ഡെവലപ്പ്മെന്റ് മാനേജർ വി.എം.ജോസ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9847131456 എന്ന നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ജസ്റ്റിൻ സിൽവസ്റ്റർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |