
തിരുവനന്തപുരം: ലത്തീൻ അതിരൂപതയിൽ സുസ്ഥിര ആരോഗ്യവും സമൃദ്ധിയും ലക്ഷ്യമാക്കി ആരംഭിക്കുന്ന, സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡോ.എം.സൂസാപാക്യം നിർവഹിച്ചു.അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് സ്കൂളിൽ നടത്തിയ പരിപാടിയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പദ്ധതിയുടെ ദർശനവും ലക്ഷ്യങ്ങളും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ എം.ഡി ഫാ.ടി.ലെനിൻരാജ് അവതരിപ്പിച്ചു. ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായും ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുമായും ബന്ധിപ്പിച്ച് അതിരൂപതയുടെ കീഴിൽ ഒരു സ്ഥിരം ആരോഗ്യ അപ്പോസ്‌തോലേറ്റായി പദ്ധതി പ്രവർത്തിക്കുമെന്ന് ഫാ.ലെനിൻരാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |