
മട്ടന്നൂർ: ചാലോട് ബസ് സ്റ്റാൻഡിലെ കെ.വി കോംപ്ലക്സിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ തൊഴിലാളി ക്ഷേമ സഹകരണ സംഘം ഓഫീസിൽ തീപ്പിടിത്തം. കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ, എസി, ഫർണിച്ചറുകൾ എന്നിവ കത്തിനശിച്ചു.
ഇന്നലെ രാവിലെ എത്തിയപ്പോഴാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച പകൽ സമയത്താണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു. തീ ആളിപ്പടരാത്തതിനാൽ വലിയ അപകടം ഒഴിവായി.സ്‌ട്രോംഗ് റൂമിനും സംഘത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഫയലുകൾക്കും കേടുപാട് സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |