
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡിസൈൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4മുതൽ 7 വരെ കേരളത്തിലെ ആദ്യത്തെ ഡിസൈനർ ഫെസ്റ്റ് 'റെൻഡർ 2026 ഡിസൈൻ ഫെസ്റ്റിവൽ' സംഘടിപ്പിക്കുമെന്ന് എസ്.എച്ച്. സ്കൂൾ ഒഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസൈൻ, പരസ്യം, സൃഷ്ടിപരമായ മേഖലകൾ, അക്കാഡമിക് രംഗം, വ്യവസായ മേഖല, പൊതുജനം എന്നിവയെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന കേരളത്തിന്റെ ആദ്യത്തെ വലിയ ഡിസൈനർ ഫെസ്റ്റാകും ഇത്.
ഡിസൈൻ എക്സിബിഷനുകൾ, പരസ്യ–ഡിസൈൻ കോൺക്ലേവ്, ക്രിയേറ്റീവ് ഷോകേസ്, വാഹന പ്രദർശനം, ഫുഡ് ഫെസ്റ്റിവൽ, ഫ്ലീ മാർക്കറ്റ്, വർക്ക്ഷോപ്പുകൾ, ഫാഷൻ ഷോ, സാംസ്കാരിക പരിപാടികൾ, മ്യൂസിക് കോൺസർട്ട് എന്നിവയും ഫെസ്റ്റിൽ ഉൾപ്പെടും. വിദ്യാർത്ഥികൾ, യുവജനങ്ങൾ, പ്രൊഫഷണലുകൾ, പ്രമുഖ പരസ്യ ഏജൻസികൾ, ബ്രാൻഡിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
. കോളേജിനെ ഒരു മുൻനിര അക്കാഡമിക്–ഇൻഡസ്ട്രി ഹബ്ബായി സ്ഥാപിക്കുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്ന് എസ്.എച്ച് സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫാ.പി.ടി. ആന്റണി, അസിസ്റ്റന്റ് പ്രൊഫസർ ശേഖർ പങ്കജാക്ഷൻ, ആർ. അഭിഷേക്, അനീഷ് കൃഷ്ണ,സുരേഷ് ബാബു പട്ടാമ്പി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |