മേപ്പയ്യൂർ: നിടുമ്പൊയിൽ പടിഞ്ഞാറെ വയലിൽ മാലിന്യ നിക്ഷേപ കേന്ദ്രം വൃത്തിയാക്കി എ.സി.കെ.എം സാംസ്കാരിക സ്ക്വയർ സ്ഥാപിച്ചു. സംസ്ഥാന സർക്കാരിൻറെ 'മാലിന്യ മുക്തം; നവകേരളം' പദ്ധതിയുടെ ഭാഗമായാണ് ഇത്. ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ, എ.സി.കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് നിർമിച്ചത്. ഓപ്പൺ ജിം, ഊഞ്ഞാൽ, സൗജന്യ വൈഫൈ, ബ്ലൂടൂത്ത്, എഫ്.എം റേഡിയോ സൗകര്യങ്ങളുള്ള സൗണ്ട് സിസ്റ്റം, ഓപ്പൺ ലൈബ്രറി, പൊതുപരിപാടികൾ നടത്താനുള്ള ഓപ്പൺ സ്ട്രീറ്റ്, വിശ്രമകേന്ദ്രം, സി.സി.ടി.വി സംവിധാനം, വൈദ്യുതി ദീപാലങ്കാരം എന്നീ സൗകര്യങ്ങളുമുണ്ട്. നിടുമ്പൊയിൽ ഗ്രാമത്തിൻറെ സാംസ്കാരിക കേന്ദ്രമായി ഇത് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ലൈബ്രറി ഭാരവാഹികൾ പറഞ്ഞു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.നിബിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. കവി ഡോ. സോമൻ കടലൂർ സാംസ്കാരിക പ്രഭാഷണം നടത്തി. ഹന്നത്ത്, ടി.സുനിത ബാബു, കെ.ടി.രാജൻ, ജയരാജൻ വടക്കയിൽ, കെ.ടി.കെ. പ്രഭാകരൻ, സി.പി അനീഷ്കുമാർ, ബാബു ഇ, ഷഗിൻ പി.എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |