
പത്തനംതിട്ട: വിമാനക്കമ്പനികൾ ഈടാക്കുന്ന വർദ്ധിപ്പിച്ച യാത്രാ നിരക്ക് പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ കേന്ദ്ര സർക്കാരിനോടും എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിൽ എത്തിയ പ്രവാസികളിൽ നിന്ന് നിലവിലുണ്ടായിരുന്നതിന്റെ മൂന്നും നാലും ഇരട്ടി തുക ടിക്കറ്റിന് ഈടാക്കിയ വിമാന കമ്പനികൾ അവധിക്കാലം കഴിഞ്ഞ് തിരികെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ നിരക്ക് പതിന്മടങ്ങ് വർദ്ധിപ്പിച്ച് വീണ്ടും കൊള്ളയടിക്കുകയാണ്. പ്രവാസികളോട് കാട്ടുന്ന ഈ അനീതിയും ചൂഷണവും അവാസാനിപ്പിക്കുവാൻ നടപടി വേണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |