
അടൂർ : ബാംബിനോ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിന്റെയും ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ റീനാശാമുവൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജെൻസി കടവുങ്കൽ, നെസ്മൽ കാവിള, മുംതാസ്, സുനിതാമനോജ്, പ്രൊഫ.ഡി.കെ. ജോൺ ,പ്രൊഫ: റെജി വർഗീസ്, ബാംബിനോ ഡയറക്ടർ ശ്രീജിത് എൻ.എസ്., ഡെനീസ് . പി. ശാമുവൽ ,ഫാ .ജെറിൻ ജോൺ എന്നിവർ സംസാരിച്ചു. ഡേ കെയർ സെന്റർ, എൽ.കെ.ജി, യു.കെ.ജി പ്രീ പ്രൈമറി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |