
പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവം 11 ന് കൊടിയേറും. എല്ലാ ദിവസവും നിറമാല സമർപ്പണം, ഉത്സവബലി, , കാഴ്ച്ചശ്രീബലി, സേവ, ചുറ്റുവിളക്ക്, എന്നിവ നടക്കും.
11 ന് പുലർച്ചെ 5 ന് ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നള്ളത്ത്. 8.30 ന് വിളക്കുമാടം കൊട്ടാരത്തിൽ നിന്ന് ആറുമുളകളുമായി എഴുന്നള്ളത്ത്. രാവിലെ 11 നും 11.45 നും മദ്ധ്യേ തന്ത്രി മേമന വാസുദേവൻ നാരായണ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്.
തുടർന്ന് കലാവേദി ഉദ്ഘാടനം. 12.30 ന് കൊടിയേറ്റ് സദ്യ സമർപ്പണം. 3.30 ന് തിരുവാതിര കളി, ശാസ്ത്രീയ സംഗീതം, വൈകിട്ട് 6 ന് ശാസ്ത്രീയ സംഗീതം. 6.30 ന് അഷ്ടദിക് പാലകർക്ക് കൊടിയേറ്റ്, 6.30 ന് നൃത്ത നൃത്യങ്ങൾ.
രാത്രി 8 ന് ഗംഗാശശിധരന്റെ വയലിൽ ഫ്യൂഷൻ .
12 ന് രാവിലെ 8 ന് പാർത്ഥസാരഥി നൃത്ത സംഗീതോത്സവം. വൈകിട്ട് 5.30 ന് ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം. രാത്രി 7.45 ന് നൃത്തോത്സവം. 13 ന് രാവിലെ 9.30 ന് ഓട്ടൻ തുള്ളൽ, 14 ന് രാവിലെ 9.30 ന് ഓട്ടൻ തുള്ളൽ, രാത്രി 8 ന് തിരുവാതിരകളി, വീണക്കച്ചേരി. 15 ന് വൈകിട്ട് 4 ന് ചാക്യാർകൂത്ത്. 8.30 ന് മെഗാ മ്യൂസിക് ഈവനിംഗ്. 11 ന് ഗരുഢ വാഹനത്തിൽ തിരുവാറന്മുളയപ്പന്റെ അഞ്ചാം പുറപ്പാട്.
16 ന് വൈകിട്ട് 4 ന് ചാക്യാർകൂത്ത്. 5.30ന് കാഴ്ചശ്രീബലി, രാത്രി 9 ന് കാക്കാരശി നാടകം. 17 ന് വൈകിട്ട് 4 ന് പാഠകം, രാത്രി 9 ന് മേജർ സെറ്റ് കഥകളി.
18 ന് രാവിലെ 10 ന് ഭജൻസ് , വൈകിട്ട് 6 ന് സോപാന സംഗീതം. രാത്രി 8 ന് മെഗാഷോ . 19 ന് വൈകിട്ട് 4 ന് നങ്യാർകൂത്ത്. ഗാനമേള. 11 ന് പള്ളിവേട്ട എഴുന്നള്ളത്ത്. 12 ന് പള്ളിവേട്ട വരവ്. 20 ന് രാവിലെ 11 ന് കൊടിയിറക്ക്, വൈകിട്ട് 4 ന് ആറാട്ട് എഴുന്നള്ളത്ത്. 8 ന് സംഗീത സദസ് , ആറാട്ടുകടവിൽ ആറാട്ട്,
പത്രസമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, ശ്രീകുമാർ ആലക്കാട്ടിൽ, ശ്രീജിത്ത് വടക്കേടത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |