
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കയ്പമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇ.ആർ.ജോഷിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രജിന റഫീഖ്, ജിസ്‌നി ഷാജി, അനിൽ കാരയിൽ, നൗഷാദ് കൊറ്റായി, നസീർ വേളയിൽ, ഗോപി തറയിൽ എന്നിവർ സംസാരിച്ചു. സമരത്തിന് നാസർ മുല്ലശേരി, സി.എ.ധർമ്മദാസ്, ഷാജഹാൻ, രാജി ജോഷി, സത്താർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ പൊതുമരാമത്ത് വർക്കുകൾ ഏറ്റെടുത്ത കോൺട്രാക്ടർമാരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അസിസ്റ്റന്റ് എൻജിനീയർ അരുൺ സേവിയർ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ എന്നിവരും സംബന്ധിച്ചു. വർക്കുകൾ സമയബന്ധിതമായി തീർക്കാമെന്ന് കോൺടാക്ടർമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |