
തൃശൂർ: കൊച്ചി മുസിരിസ് ബിനാലെയുടെ ഔട്ട് റീച്ച് പരിപാടിയായി കേളി രാമചന്ദ്രൻ ക്യുറേറ്റ് ചെയ്യുന്ന കല, കാലം, കലാപം എന്ന പരമ്പരയുടെ ഭാഗമായി ആനന്ദിന്റെ രചനാലോകം എന്ന പേരിൽ ദ്വിദിന സെമിനാർ ഇരിങ്ങാലക്കുട ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കും. പത്തിന് രാവിലെ പത്തിന് എം. മുകുന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ബോസ് കൃഷ്ണമാചാരി ആനന്ദിന്റെ ശിൽപ്പങ്ങളുടെ പ്രദർശനവും വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സംവാദം മന്ത്രി ആർ. ബിന്ദുവും ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗസലും അരങ്ങേറും. 11ന് വൈകീട്ട് 3.30ന് കെ. സച്ചിദാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ ഡോ. പി. പവിത്രൻ, കേളി രാമചന്ദ്രൻ, രാജീവ് മേനോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |