
കരുനാഗപ്പള്ളി: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ യൂത്ത് ലീഗിൽ അണ്ടർ പതിനേഴ് വിഭാഗത്തിൽ കൊല്ലം സേസ സ്പോർട്സ് ക്ളബ് ജേതാക്കളായി. ക്യു.എ.സി കൊല്ലത്തിനാണ് രണ്ടാം സ്ഥാനം. പതിനഞ്ച് വയസിൽ താഴെയുള്ള വിഭാഗത്തിൽ ശുരനാട് സാപ്പ് ജേതാക്കളായി. കൊല്ലം സേസ സ്പാർട്‌സ് ക്ലബ് രണ്ടാം സ്ഥാനം നേടി. അണ്ടർ 15ൽ ശുരനാട് സാപ്പിലെ ശ്രീഹരിയും അണ്ടർ 17ൽ കൊല്ലം സേസ ടീമിലെ അമീർ ഗൈസും ടൂർണമെന്റിലെ താരങ്ങളായി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മേയർ എ.കെ.ഹഫീസ് നിർവഹിച്ചു. ജില്ലാ ഫുട്ബാൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷനായി. ജി.ദ്വാരക മോഹൻ, കെ.ഗംഗാധരൻ, രാജേന്ദ്രൻ, മുരളീധരൻ, സെക്രട്ടറി എ.ഹിജാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |