
കൊട്ടാരക്കര: എം.ജി.എം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ മൂന്നാമത് ഗുരുരത്നം പുരസ്കാര സമർപ്പണം ഇന്ന് നടക്കും. രാവിലെ 9ന് മൈലം എം.ജി.എം സ്കൂൾ ഓഡിറ്റോറിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ, എം.ജി.എം ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ, എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ.സിറിയക് തോമസ്, പ്രൊഫ. ഡോ.ജി.ഗോപകുമാർ, ടി.പി.ശ്രീനിവാസൻ, എ.ജയകുമാർ, ആൽഫാ മേരി വർഗീസ് എന്നിവർ പങ്കെടുക്കും. തിരുവന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ. ബി.എസ്.മനോജ്, വെണ്ടാർ എസ്.വി.എം.എം.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ പി.എ.സജിമോനുമാണ് ഗുരുരത്നം പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |