കൊല്ലം ഡിപ്പോ
1-ാം സ്ഥാനത്ത്
വരുമാനം ₹ 38 ലക്ഷം
കൊല്ലം: ബഡ്ജറ്റ് ടൂറിസത്തിലൂടെ കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനനേട്ടം. ക്രിസ്മസ്- പുതുവത്സര അവധിക്കാല ഉല്ലാസ യാത്രകളിലൂടെ ജില്ലയിലെ ഒൻപത് ഡിപ്പോകളിൽ നിന്ന് 38 ലക്ഷം രൂപയാണ് ബഡ്ജറ്റ് ടൂറിസം സെൽ നേടിയത്. ഗവി, മാമലക്കണ്ടം-മൂന്നാർ, ഇല്ലിക്കൽകല്ല്- ഇലവിഴാപൂഞ്ചിറ, കപ്പൽയാത്ര (നെഫർടിറ്റി), റോസ്മല- പാലരുവി, മൂകാംബിക, പൊൻമുടി, വാഗമൺ, ആറ്രാങ്കര പള്ളി, അഞ്ചുരുളി- രാമക്കൽമേട്, പൊൻമുടി തുടങ്ങിയ ഇടങ്ങളിലേക്കാണ് ട്രിപ്പ് പോയത്.
ഉല്ലാസയാത്ര നടത്തി 924000 രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 756000 രൂപയുമായി കൊട്ടാരക്കര രണ്ടാമതും 596000 രൂപയുമായി ചടയമംഗലം മൂന്നാമതെത്തി. കരുനാഗപ്പള്ളി (560120), പത്തനാപുരം (255790), പുനലൂർ (342980), ചാത്തന്നൂർ (232260), കുളത്തൂപ്പുഴ (90000), ആര്യങ്കാവ് (34400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളിൽ നിന്ന് ലഭിച്ച വരുമാനം.
കുറഞ്ഞ നിരക്കിൽ വിനോദയാത്ര നടത്താമെന്നാണ് ബി.ടി.സിയുടെ മറ്റൊരാകർഷണം. അവധിക്കാല നാളുകളിൽ കൂടുതൽ സർവീസ് നടത്തിയതാണ് ഡിസംബറിലെ വരുമാന വർദ്ധനയ്ക്ക് കാരണം. കെ.എസ്.ആർ.ടി.സിയുടെ പരിചയസമ്പന്നരായ ഡ്രൈവർമാരും ജീവനക്കാരും ഓരോ സ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നതും പ്രത്യേകതയാണ്.
പുതിയ യാത്രകൾ
സ്ഥലം- തീയതി
ഗവി- ഇന്ന്, 30 -1, 7
മൂന്നാർ, കാന്തല്ലൂർ, പാഞ്ചാലിമേട്- 10, 25
ഇല്ലിക്കൽകല്ല് - 11, 24
വാഗമൺ, പൊന്മുടി - 17, 31
കന്യാകുമാരി- 18
നെല്ലിയാമ്പതി- 22
ആഡംബര കപ്പൽ യാത്ര (നെഫർടിറ്റി) - 26
ഫോൺ:
9747969768,
9995554409
തിരുവൈരാണിക്കുളം നടതുറപ്പിനോട് അനുബന്ധിച്ച് എല്ലാ ദിവസവും കൊല്ലം ഡിപ്പോയിൽ നിന്ന് ബസുകൾ ഉണ്ടാകും. ഡീലക്‌സ് ബസിന് 850 രൂപയും ലോ ഫ്‌ളോർ എ.സിക്ക് 1100 രൂപയുമാണ് നിരക്ക്.
കെ.എസ്.ആർ.ടി.സി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |