
കൊല്ലം: ഇരുപത്തിരണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിദ്ധാർത്ഥ ലിറ്റററി ഫെസ്റ്റ് ഫെബ്രുവരി 6, 7, 8, തീയതികളിൽ കൊല്ലം പള്ളിമൺ സിദ്ധാർത്ഥ ക്യാമ്പസിൽ നടക്കും. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രഗത്ഭരായ നാൽപ്പതോളം പ്രശസ്‌ത എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി 8, 9 തീയതികളിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. 40 വയസിൽ താഴെയുള്ള തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഭക്ഷണം, താമസം എന്നിവ ഫൗണ്ടേഷൻ വഹിക്കും. താൽപ്പര്യമുള്ളവർ രചന siddharthalf2026@gmail.com എന്ന മെയിലിൽ ജനുവരി 15 നുള്ളിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 7306762916, 9778104800 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |