
കോട്ടയം : മീനച്ചിൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ (പൂവരണി പള്ളി) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18 നും 35നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേക്കും പത്താം ക്ലാസ് പാസായവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. പത്താം വാർഡിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അവസാന തീയതി : ജനുവരി 16. ഫോൺ : 9188959700.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |