
കോട്ടയം : പ്ലാച്ചിമട സമരത്തിന് നേതൃത്വം കൊടുത്ത മയിലമ്മയുടെ പേരിലുള്ള പുരസ്‌കാരം കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫൗസിയാ യൂനുസിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബിൽ മയിലമ്മ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ മുഖ്യാതിഥിയായി. ആറുമുഖൻ പത്തിച്ചിറ, ഡോ. പോൾ മണലിൽ, ഫാ.ബിജു പി. തോമസ്, കെ.വി.സുധ,നുസൈഫ മജീദ് എന്നിവർ പ്രസംഗിച്ചു.ജോൺസൻ ചെറുവള്ളി,സുജിത് ബാലകൃഷ്ണൻ,ബീനാ ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |