
കോട്ടയം : ദേശീയ വിരവിമുക്ത ദിനാചരണത്തോനടുബന്ധിച്ചുള്ള ജില്ലാതല പരിപാടി വടവാതൂർ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി. ജില്ലയിൽ ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വിരഗുളിക നൽകിയത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിൽ സൗജന്യമായാണ് ഗുളികവിതരണം. ഏതെങ്കിലും കാരണത്താൽ ചൊവ്വാഴ്ച ഗുളിക കഴിക്കാൻ കഴിയാത്ത കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |