
ഇരിട്ടി: റോയൽ ലയൺസ് ക്ലബ്ബ് ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി.ഇരിട്ടി:ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ക്ലബ് പ്രസിഡന്റ് എ.കെ.ഹസ്സന്റെ അദ്ധ്യക്ഷതയിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു.കെ.സുരേഷ് ബാബു, ഡോ.ജി.ശിവരാമകൃഷ്ണൻ, എൻ.ജെ.ജോസഫ് , ജിമ്മി തോമസ്, ഗൈഡിംഗ് ലയൺ അഡ്വ.പി.കെ.ആന്റണി, സെക്രട്ടറി വി.എസ്.ജയൻ,പി.സി.അനിൽ കുമാർ , ഡോ.ടിന്റു ലൂക്കോസ്, അനൂപ് ആളോറ എന്നിവർ സംസാരിച്ചു. ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബിന്റെ ലയൺ ഓഫ് ദി ഇയർ അവാർഡ് എം.സി.തോമസിന് നൽകി. പുതിയ അംഗങ്ങളായി മനോജ് അമ്മ, പ്രകാശ് മാത്യു എന്നിവർ സത്യവാചകം ചൊല്ലി.തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |