പാലക്കാട്: പൊങ്കൽ തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് പാലക്കാട് വഴി ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മംഗളൂരു-ചെന്നൈ സെൻട്രൽ(06126) സ്പെഷ്യൽ എക്സ്‌പ്രസ് ജനുവരി 13ന് രാവിലെ 3.10നു പുറപ്പെട്ട് രാത്രി 11.30നു ചെന്നൈയിലെത്തും. കേരളത്തിൽ കാസർകോട്(3.49), കണ്ണൂർ(4.57), കോഴിക്കോട്(6.15), തിരൂർ(6.59), ഷൊർണൂർ(9.10), പാലക്കാട്(11.10) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. ചെന്നൈ സെൻട്രൽ-മംഗളൂരു സ്പെഷ്യൽ ട്രെയിൻ(06125) ജനുവരി 14ന് പുലർച്ചെ 4.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.27ന് പാലക്കാടും രാത്രി 11.30നു മംഗളൂരുവിലും എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |