
പയ്യന്നൂർ : ദൃശ്യ പയ്യന്നൂരിന്റെ ഈ വർഷത്തെ രണ്ടാമത്തെ പരിപാടി ചലച്ചിത്ര പിന്നണി ഗായകരായ ചിത്ര അയ്യർ, അൻവർ സാദത്ത്, സുനിൽകുമാർ കോഴിക്കോട് എന്നിവരോടൊപ്പം ടി.വി. മ്യൂസിക്കൽ പരിപാടികളിലൂടെ ശ്രദ്ധേരായ ദേവനന്ദ, റിച്ചുക്കുട്ടൻ, സലിഷ് ശ്യാം , മേഗ് നാലാൽ തുടങ്ങിയവർ പങ്കെടുക്കുന്നതും വോയിസ് ഓഫ് കാലിക്കറ്റ് ഓർക്കസ്‌ട്രേഷനിൽ നടത്തുന്ന മ്യൂസിക് ഡമാക്ക മെഗാ മ്യൂസിക്കൽ ഷോ നാളെ വൈകീട്ട് 7ന് പയ്യന്നൂർ ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ദൃശ്യ സംഘടിപ്പിച്ച ഓണപ്പൂക്കളം മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വാട്ടർ അതോറിറ്റി പയ്യന്നൂർ, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് , പയ്യന്നൂർ സഹകരണ റൂറൽ ബാങ്ക് മഹാദേവ ഗ്രാമം ആന്റ് എൽ.ഐ.സി പയ്യന്നൂർ എന്നീ സ്ഥാപനങ്ങൾക്കുള്ള സമ്മാനങ്ങൾ മ്യൂസിക്കൽ വേദിയിൽ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |