
പടന്നക്കാട്: ക്വാണ്ടം സയൻസ് എക്സിബിഷനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒരുക്കിയ "സയൻസ് ആൻഡ് സ്മൈൽസ് "എന്ന പേരിലുള്ള വിശാലമായ ക്ലാസിക്കൽ സയൻസ് ഗാലറിയിൽ ആയിരങ്ങളുടെ പ്രവാഹം. കണ്ടും തൊട്ടും ചെയ്തും പഠിച്ച് പഠനം രസകരവും വിജ്ഞാന പ്രദവും ഗവേഷണാത്മകവുമാക്കാൻ മത്സരിക്കുകയാണ് കുട്ടികൾ.
നിത്യജീവിതവുമായി ബന്ധപ്പെട്ടുള്ളതും ക്ലാസുമുറിയിൽ നിന്ന് പഠിക്കുന്നതുമായ ശാസ്ത്ര സത്യങ്ങളാണ് പ്രദർശനത്തിൽ സന്ദർശകർ ആസ്വദിക്കുന്നത്.
ഓരോ ഉപകരണവും കുട്ടികളിൽ ജിജ്ഞാസയും അന്വേഷണവും താത്പര്യവും ജനിപ്പിച്ച് സ്റ്റാളിനെ ജനകീയമാക്കുന്നു .എല്ലാ കാര്യങ്ങളും കുട്ടികൾക്ക് സ്വന്തമായി ചെയ്യാൻ പാകത്തിലാണ് ഇവിടെയുള്ളത്. കൂടാതെ നിരവധി ശാസ്ത്രപരീക്ഷണങ്ങൾ ലൈവ് ആയി കുട്ടികളെ കാണിക്കുന്നുമുണ്ട്. പ്രശസ്ത ശാസ്ത്രദ്ധ്യാപകനും ശാസ്ത്ര പ്രചാരകനുമായ ദിനേഷ്‌കുമാർ തെക്കുമ്പാടാണ് ഈ ഗാലറി ഒരുക്കിയിരിക്കുന്നത്.
കാണാം ശാസ്ത അത്ഭുതങ്ങളെ
വിസ്മയ കിണർ, മേശയിലെ തല ,വിവിധ ഊർജ രൂപങ്ങൾ , ന്യൂട്ടൻസ് തേഡ് ലോ, ടെസ്‌ല കോയിൽ , തന്മാത്രാഘടന , ഫ്ലോട്ടിംഗ് ബാൾ, മാജിക് ടാപ്പ്, റൂബ്ഗോൾബർഗ് മിഷ്യൻ , സീരീസ്, പാരലൽ കണക് ഷന്റെ വൈവിധ്യങ്ങൾ , രസകരമായ കാന്ത പരീക്ഷണങ്ങൾ ,നിറമുള്ള നിഴലുകൾ ,സ്റ്റേഷനറി വേവ് , ന്യൂട്ടൻസ് ക്രേഡിൽ, പടി ഇറങ്ങുന്ന സ്പ്രിംഗ്. ദർപ്പണ വിശേഷം തുടങ്ങി അമ്പതോളം ശാസ്ത്ര പഠനനോപകരണങ്ങളുമാണ് സ്റ്റാളിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |