
വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിന് സമീപം വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പരിശോധന ശക്തമാക്കാതെ പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം തെക്കേനട കണ്ണൻകുളങ്ങര ശാസ്ത ക്ഷേത്രത്തിലും, കാളിയമ്മ നട ദേവി ക്ഷേത്രത്തിലും മോഷണശ്രമം നടന്നു. ജയിലിൽ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കൾ ജാമ്യത്തിലിറങ്ങിയിട്ടും കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സി.സി.ടി.വികൾ ഇല്ലാത്ത പ്രദേശവും സംഘം പകൽ സമയം നോക്കിവയ്ക്കുന്നു. മോഷണം തടയുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
''മോഷണങ്ങൾ പതിവായതോടെ വീട് പൂട്ടി എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഭീതിയോടെയാണ് കഴിയുന്നത്.
വിനോദ്, വൈക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |