
കണ്ണൂർ: നീണ്ട ചർച്ചകൾക്കൊടുവിൽ കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതികളിലേക്ക് യു.ഡി.എഫിൽ സമവായം. എട്ട് സ്ഥിരം സമിതികളുടെയും അദ്ധ്യക്ഷ സ്ഥാനങ്ങൾ കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ വീതിച്ചെടുക്കാൻ ഇന്നലെ രാവിലെ നടന്ന ചർച്ചയിൽ തീരുമാനമായി.
വികസനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം,കായികം എന്നീ നാല് സ്ഥിരം സമിതികളുടെ അദ്ധ്യക്ഷ സ്ഥാനങ്ങൾ കോൺഗ്രസിനും ധനകാര്യം, നഗരാസൂത്രണം, നികുതി അപ്പീൽ, ക്ഷേമം എന്നീ സമിതികൾ മുസ്ലീം ലീഗിനുമാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ടാക്സ് അപ്പീൽ സ്ഥിരം സമിതി ഇത്തവണ ആദ്യ രണ്ടര വർഷം മുസ്ലീം ലീഗിന് ലഭിക്കും. തുടർന്ന് അദ്ധ്യക്ഷ സ്ഥാനം കോൺഗ്രസിന് കൈമാറുമെന്നും ധാരണയായി.
കോൺഗ്രസിൽ നിന്ന് റിജിൽ മാക്കുറ്റി (പൊതു മരാമത്ത്), ശ്രീജ മഠത്തിൽ (ആരോഗ്യം), അഡ്വ.ലിഷ ദീപക് (വികസനം), അഡ്വ. സോണ ജയറാം (വിദ്യാഭ്യാസംകായികം)എന്നിവർ അദ്ധ്യക്ഷന്മാരാകും.ഷമീമ ടീച്ചർ (നഗരാസൂത്രണം), റിഷാം (ക്ഷേമം), (ധനകാര്യം) എന്നിവയാണ് മുസ്ലിം ലീഗിന്. ഇതിന് പുറമെ ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മുസ്ലിം ലീഗിലെ ടി.പി.ജമാൽ അല്ലെങ്കിൽ വി.കെ.മുഹമ്മദലി അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |