കോട്ടയം : കാഴ്ചപരിമിതിയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്ക് ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്‌ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിയ്ക്ക് 8 ന് തുടക്കം രാവിലെ 10.30ന് കോട്ടയം വാളക്കയം സർവോദയം ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ആന്റോ ആന്റണി എം.പി, ളക്ടർ ചേതൻകുമാർ മീണ തുടങ്ങിയവർ പങ്കെടുക്കും. സർക്കാർ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |