ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങൾക്ക് വോട്ട് ചെയ്ത് യു.ഡി.എഫ് കൗൺസിലർമാർ. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗങ്ങളാണ് യു.ഡി.എഫ് തീരുമാനപ്രകാരം വോട്ട് ചെയ്തതത്. ഇതോടെ 11 ന് നടക്കുന്ന നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെടും. തുടർന്ന് നടക്കുന്ന എല്ലാ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പിൽ യു.ഡി,എഫും, ബി.ജെ,പിയും തമ്മിൽ ധാരണയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |