
കൊച്ചി: ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി സമർത്ഥം ട്രസ്റ്റ് ഫോർ ദി ഡിസബിൾഡ് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ഇതിന്റെ ഭാഗമായി മൂന്ന് മാസം ദൈർഘ്യമുള്ള റീട്ടെയിൽ മാനേജ്‌മെന്റ്, ആശുപത്രി മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം നോർത്ത് പറവൂരിനടുത്തുള്ള ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. 18 വയസ് മുതൽ 33 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10. വിവരങ്ങൾക്ക്: 9035084941, 6361511991.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |