
കോന്നി : യുവാവിനെ നടുറോഡിൽ വളഞ്ഞിട്ടാക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയായ പുത്തൻവീട് അറബിൽലാൻഡ് വീട്ടിൽ നിസാം (നിഹാസ് നാസർ -20) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ പ്രതികൾ പുളിഞ്ചാണി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന യുവാവിനെ വളയുകയും അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് സ്‌ക്വയർ ട്യൂബ് കൊണ്ട് അടിച്ചതിനാൽ യുവാവിന്റെ വലതു കൈയുടെ മുട്ടിന് അസ്ഥിക്ക് ഒടിവ് സംഭവിച്ചു. പ്രതികളിലൊരാൾ യുവാവിന്റെ ഭാര്യാസഹോദരനെ മുമ്പ് ദേഹോപദ്രവം ഏല്പിച്ചതിനെപ്പറ്റി ചോദിച്ചതിലുളള വിരോധമാണ് സംഘം ചേർന്ന് ആക്രമിക്കാനിടയാക്കിയത് . കേസിലെ നാലാം പ്രതിയാണ് നിഹാസ്. കോന്നി സബ് ഇൻസ്‌പെക്ടർ എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അഭിലാഷ് ,എസ്.സി.പി.ഒ രഞ്ജിത്ത്കുമാർ എന്നിവരടങ്ങിയ സംഘം കുമ്മണ്ണൂരിൽ നിന്ന് പിടികൂടുകയായിരുന്നു. മറ്റു പ്രതികളെല്ലാം ഒളിവിലാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |