
പന്തളം: മങ്ങാരം ഗവ.യു പി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം നഗരസഭ കൗൺസിലർ ഷിബിന ബഷീർ ഉദ്ഘാടനം ചെയ്തു . എസ് എം സി ചെയർമാൻ കെ എച്ച് ഷിജു അദ്ധ്യക്ഷനായിരുന്നു .സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി,അദ്ധ്യാപകരായ വിഭു നാരായണൻ ,ലക്ഷ്മി ചന്ദ്രൻ ,സ്കൂൾ ലീഡർ മുഹമ്മദ് ആബിദ്,ക്യാമ്പ് ലീഡർ സൂര്യ നാരായണൻ എന്നിവർ സംസാരിച്ചു . പാഴ് വസ്തുക്കൾക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും പ്രദർശനവും
യോഗ പരിശീലനം തുടങ്ങിയവയും നടത്തി .ടി ലളിത,രഞ്ചിനി,വിജയമോഹൻ നായർ,അരുണ കെ മനോജ് എന്നിവർ വിവിധ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |