കൊട്ടാരക്കര: കണ്ടക്ടർ കയറും മുമ്പ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വിട്ടു. രണ്ട് കിലോമീറ്റർ പിന്നാലെ പാഞ്ഞ് കണ്ടക്ടർ ബസിൽ കയറി. ഇന്നലെ രാവിലെ 9ന് കൊട്ടാരക്കരയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. കണ്ടക്ടർ കയറും മുമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് മുന്നോട്ടെടുത്തു. റോഡിലിറങ്ങി ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനവും കടന്ന് കോട്ടയം റൂട്ടിൽ കയറി ബസ് പാഞ്ഞു. ബസിന് പിന്നാലെ കണ്ടക്ടർ ഓടി. അതുവഴി വന്ന പാലനിരപ്പ് മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ടൈറ്റസ് സ്കൂട്ടർ നിർത്തി കാര്യം അന്വേഷിച്ചു. പിന്നെ കണ്ടക്ടറെ സ്കൂട്ടറിൽ കയറ്റി ബസിന് പിന്നാലെ പാഞ്ഞു. മൈലം ജംഗ്ഷനിലെത്തിയപ്പോഴേക്കും അബദ്ധം മനസിലാക്കിയ ഡ്രൈവർ ബസ് നിറുത്തി. യാത്രക്കാരാണ് വിഷയം ഡ്രൈവറെ അറിയിച്ചത്. അപ്പോഴേക്കും സ്കൂട്ടറിൽ കണ്ടക്ടറെത്തി, കോട്ടയത്തേക്ക് പുറപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |