
കൊല്ലം: സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലുള്ള ചൈൽഡ് കെയർ സെന്റർ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ള സിറ്റി വനിതാ സെല്ലിലാണ് ചൈൽഡ് കെയർ സെന്റർ പ്രവർത്തിക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികളുടെ സംരക്ഷണമാണ് സെന്റർ ഏറ്റെടുക്കുന്നത്. നാല് വയസിന് മുകളിലുള്ള കുട്ടികളെയാണ് പ്രവേശിപ്പിക്കുക. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, അഡീഷണൽ എസ്.പി ചാർജുള്ള എ.പ്രദീപ് കുമാർ, കൊല്ലം എ.സി.പി എസ്.ഷെറീഫ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ജി.പ്രസന്നകുമാരി, കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സെക്രട്ടറി ജിജു.സി.നായർ, കേരള പൊലീസ് അസോ. ജില്ലാ സെക്രട്ടറി വിമൽ കുമാർ, വനിത സെൽ ചാർജുള്ള എസ്.ഐ വി.സ്വാതി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |