
കൊല്ലം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച നടൻ ടി.പി.മാധവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകൾക്ക് ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ ഗാന്ധിഭവൻ ടി.പി. മാധവൻ നാഷണൽ അവാർഡ് നടൻ മധുവിന് സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. ഷാഹിദാ കമാൽ, ജി.ഭുവനചന്ദ്രൻ, ഡോ. വിൻസെന്റ് ഡാനിയേൽ, ബി.ശശികുമാർ, വി.സി.സുരേഷ്, മണക്കാട് രാമചന്ദ്രൻ എന്നിവർ മധുവിന്റെ വീട്ടിലെത്തി സമ്മാനിച്ചു. അവാർഡ് സ്വീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ മധു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |