
കൊല്ലം: ജനറൽ വിഭാഗത്തിന് നിശ്ചയിച്ച കട്ട് ഓഫിനേക്കാൾ കൂടുതൽ മാർക്ക് നേടിയ സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ജനറൽ ക്വാട്ടയിൽ നിയമനം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് മുസ്ലീം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ. സംവരണ വിഭാഗക്കാർ ഉയർന്ന മാർക്ക് നേടി മെരിറ്റ് ലിസ്റ്റിൽ വന്നാലും അവരെ സംവരണ ലിസ്റ്റിലേക്ക് മാറ്റുകയായിരുന്നു അനുവർത്തിച്ചിരുന്നത്. ഇതിന് പരിഹാരമാണ് സുപ്രീംകോടതി വിധിയെന്ന് യോഗം അഭിപ്രായപ്പെട്ടു. ലീഗൽ അഡ്വൈസർ ഡോ. എ.അബ്ദുൽസലാം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഷാനവാസ് അദ്ധ്യക്ഷനായി. മെക്ക വർക്കിംഗ് പ്രസിഡന്റ് എം.എ.ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ എ.മഹമൂദ്, അബ്ദുൽസലാം ക്ലാപ്പന, സംസ്ഥാന സെക്രട്ടറി ജുനൈദ് കാരാളികോണം, ജില്ലാ സെക്രട്ടറി തേവലക്കര ജെ.എം.നാസറുദ്ദീൻ, ജില്ലാ ട്രഷറർ കബീർ പോരുവഴി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |