
പുനലൂർ: എൽ.ഡി.എഫ് ഭരണം പിടിച്ച ആര്യങ്കാവ് പഞ്ചായത്തിലെ സ്ഥിരം സമിതികളുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ആദ്യം തിരഞ്ഞെടുക്കേണ്ട ധനകാര്യ സ്ഥിരം സമിതിയിലേക്ക് യു.ഡി.എഫും ബി.ജെ.പിയും വനിതാ അംഗങ്ങളെ ശുപാർശ ചെയ്യാഞ്ഞതാണ് പ്രശ്നമായത്. 14 അംഗ പഞ്ചായത്ത് സമിതിയിൽ എൽ.ഡി.എഫിന് ഒരു സ്വതന്ത്ര ഉൾപ്പടെ ഏഴും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. ഇതിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും വനിതകളാണ്. ഇതോടെ ധനകാര്യ സ്ഥിരം സമിതിയിലെ വനിതാ സംവരണം നികത്താൻ എൽ.ഡി.എഫിൽ നിന്ന് ആളില്ലാതെയായി. പകരം വനിതയെ നൽകാൻ യു.ഡി.എഫും ബി.ജെ.പിയും തയ്യാറായില്ല. ഇതോടെ മറ്റ് സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പും മാറ്റിവച്ചു. അഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് വരണാധികാരി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |