
പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ പാലാ മേഖലാ സമ്മേളനം ഫെബ്രുവരി 1 ന് വൈകിട്ട് 3 ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ ചെയർമാനും, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ അദ്ധ്യക്ഷത വഹിക്കും. വൈക്കം യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ മുഖ്യപ്രഭാഷണം നടത്തും. കെ.ഒ. വിജകുമാർ, എൻ. ഗോപകുമാർ, സിന്ധു ബി. നായർ, അനു എസ്. നായർ, ലത ദിലീപ്, കെ.എൻ. സുരേഷ് കുമാർ, അഖിൽ കുമാർ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |