
ആലുവ: മൂത്രാശയ അർബുദത്തിന് സമഗ്ര പരിചരണം ഉറപ്പാക്കുന്ന രാജഗിരി സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോഓങ്കോളജി ചലച്ചിത്ര സംവിധായകൻ ജീത്തു ജോസഫ് ഉദ്ഘാടനം ചെയ്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അദ്ധ്യക്ഷനായി. യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, ഡോ. സഞ്ജയ് ഭട്ട്, ഡോ. ജോസ് പോൾ, ഡോ. സഞ്ജു സിറിയക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |