
നെടുമ്പാശേരി: മാർഗ്ഗഴി സംഗീതോത്സവം 9,10,11 തീയതികളിൽ നെടുമ്പാശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ നടക്കും. ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ സംഗീതകലാനിധി എൻ രവികിരൺ (ചെന്നൈ), ഡി. രാഘവാചാരി (ഹൈദരാബാദ് ബ്രദേഴ്‌സ്), പൂവല്ലൂർ ശ്രീജി, തിരുപ്പതി ശ്രീവാണിയല്ല, സഞ്ജയ് സുരേഷ്, യല്ല വെങ്കിടേശ്വരറാവു (ഹൈദരാബാദ്), ഇടപ്പള്ളി അജിത്ത്, പ്രൊഫ. കെ.ആർ. ശ്യാമ തുടങ്ങിയവർ പങ്കെടുക്കും.
10ന് രംഗനാഥ അഷ്ടകവും സപ്തരത്‌നകീർത്തനവും ഊത്തുക്കാട് വെങ്കിടകവിയുടെ കീർത്തനങ്ങളും അവതരിപ്പിക്കും. 11ന് നീലകണ്ഠ ശിവന്റെ ഉൾപ്പെടെയുള്ള കീർത്തനങ്ങളും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |