പെരിന്തൽമണ്ണ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേലാറ്റൂർ യൂണിറ്റ് വാർഷിക സമ്മേളനം ദേശീയ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം വി.ഇ.ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.വി. ദിനേശ് യൂണിറ്റ് രേഖ അവതരിപ്പിച്ചു. ചടങ്ങിൽ പ്രസിഡന്റ് പി. അംബിക അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണപിള്ള, പി. പ്രസാദ്, പി.പി കബീർ, കെ. ബാബുരാജ്, പി. പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി കെ. രാജേഷ് വിഷയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ. രാജേഷ് (സെക്രട്ടറി), പി. അംബിക (പ്രസിഡന്റ്), കെ. പ്രശോഭ്, പി.പ്രദീപ് (ജോ. സെക്രട്ടറിമാർ), കെ.ബാബുരാജ്, കെ.രാജഗോപാൽ (വൈ. പ്രസിഡന്റുമാർ) കാവിൽ രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |