കണ്ണൂർ: സംസ്ഥാന ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള സമുദ്ര മലിനീകരണം തടയുക, കടലിനെ സംരക്ഷിക്കുക' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും കടലോര നടത്തവും സംഘടിപ്പിച്ചു. അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂൾ, കണ്ണൂർ സിറ്റി എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കടലോര നടത്തത്തിന് കണ്ണൂർ ശ്രീനാരായണ കോളേജ്, കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി. തുടർന്ന് കടലിനെയും കടൽ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസെടുത്തു. അഴീക്കോട്, കണ്ണൂർ മത്സ്യഭവൻ പരിധിയിൽ നടത്തിയ പരിപാടിയിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ സുരേഷ്, ടി.കെ രജീഷ്, എച്ച്.എം ഇൻ ചാർജ് സത്താർ, സൈക്കോളജി കൗൺസിലർ സുരഭി, സാഗർമിത്ര പ്രമോട്ടർമാർ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |