
തൃശൂർ: കലോത്സവം തീം സോംഗ് രചിച്ച് സംഗീതം നൽകി പാടുന്ന പൊറ്റശേരി സ്‌കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ച് മന്ത്രിമാർ. കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ സംഘത്തെ മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു എന്നിവർ ചേർന്നാണ് അനുമോദിച്ചത്. പൊറ്റശ്ശേരി ഗവ.ഹയർ സെക്കഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് കലോത്സവത്തിന്റെ തീം സോംഗ് തയ്യാറാക്കിയത്. വിദ്യാർത്ഥികൾ തന്നെയാണ് രചന, സംഗീതം, ആലാപനം എന്നിവ നിർവഹിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയായ വി. പ്രഫുൽ ദാസാണ് സോംഗ് രചിച്ചത്.വിദ്യാർത്ഥികളായ അക്ഷയ് വി കെ,ഹൃദ്യ കൃഷ്ണ എന്നിവർ ചേർന്ന് സംഗീതമൊരുക്കി. ഹൃദ്യ കൃഷ്ണ, പി.കെ. മുഹമ്മദ് ഫായിസ്,എ.സൂരജ് ചന്ദ്രൻ,കെ.ലക്ഷ്മിക,കെ.ഗാഥാ കൃഷ്ണ,ജോയൽ മൈക്കിൾ,സി.പി.വിഷ്ണുദത്ത്,ആബേൽ ബിനോയ് എന്നിവർ ചേർന്നാണ് ആലാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |