
തൃശൂർ: പരമൻ അന്നമനടയുടെ സ്മരണാർഥം ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പരമൻ അന്നമനടയുടെ ഓർമ്മ ദിനമായ 26ന് വൈകീട്ട് ആറിന് അന്നമനട കല്ലൂർ ചെമ്പിക്കാടത്ത് എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ പുരസ്‌കാര സമർപ്പണം നടക്കും. തുടർന്ന് നർത്തകി അമ്മു ഔസേപ്പച്ചൻ ഭരതനാട്യം അവതരിപ്പിക്കും. 17ന് അന്നമനട ജി.യു.പി സ്‌കൂളിൽ കൈതപ്രം രചനയോ സംഗീതമോ നിർവഹിച്ച ചലച്ചിത്രഗാനങ്ങളുടെ ആലാപനമത്സരം നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ 9447741950, 9562642504, 8129625705 നമ്പറിൽ ബന്ധപ്പെടുക. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വി.വി. ജയരാമൻ, സെക്രട്ടറി അന്നമനട ബാബുരാജ്, കൺവീനർ കലാഭവൻ ഡെൻസൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |