
മാള: മാള പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വനിതാ സംവരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് 'മറ്റത്തൂർ മാതൃക'യിലുള്ള രാഷ്ട്രീയ കൂട്ടുകെട്ട് നടപ്പാക്കിയതായി സി.പി.എം മാള ഏരിയ കമ്മിറ്റി ആരോപിച്ചു. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒൻപത് അംഗങ്ങളുള്ള എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് ഭരണം പങ്കിടുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. ധാരണയുടെ ഭാഗമായി കോൺഗ്രസ് വികസന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനങ്ങളും ബി.ജെ.പി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനവും കൈവശപ്പെടുത്തിയതായും ആരോപിച്ചു. ഇതിനെതിരെ 9ന് മാള ടൗണിൽ പ്രതിഷേധ വിശദീകരണ യോഗവും 14ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |