
തൃശൂർ: മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സക്കെത്തുന്ന രോഗികൾക്ക് കാരുണ്യ പദ്ധതിയിലൂടെ ലഭിക്കേണ്ട ആനുകൂല്യം എൽ.ഡി.എഫ് സർക്കാർ നിഷേധിച്ച നടപടി അങ്ങേയറ്റം ദൗർഭാഗ്യകരവും ജനവിരുദ്ധമാണന്ന് കെ.പി.സി.സെക്രട്ടറിയും ആശുപത്രി വികസന സമിതിയംഗവുമായ രാജേന്ദ്രൻ അരങ്ങത്ത്. ഇതു മൂലം രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പലരും ചികിത്സ കിട്ടാതെ മടങ്ങുകയാണ്. രജിസ്‌ട്രേഷൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി, മനുഷ്യവകാശ കമ്മീഷൻ എന്നിവർക്ക് കത്തയച്ചു. പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സ കൃത്യസമയത്ത് നടക്കാത്തതു മൂലം അവരുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |