
കൊല്ലം: അഷ്ടമുടിയുടെ ഓളപ്പരപ്പിലേക്ക് ആവേശത്തുഴപ്പാടുകൾ പതിയാൻ ഇനി രണ്ടുനാൾ മാത്രം. പുതുവർഷത്തിലെ പത്താം നാളിലാണ് ഇത്തവണത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കലാശപോരാട്ടവും ഇതോടൊപ്പമുണ്ട്.
തേവള്ളി കൊട്ടാരത്തിന് സമീപത്ത് നിന്നാണ് മത്സരാരംഭം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ബോട്ട്ജെട്ടി വരെ 1,100 മീറ്ററിലാണ് അവസാനിക്കുക. വനിതകളുടെ വള്ളങ്ങൾ ഉൾപ്പടെ ഒമ്പത് വള്ളങ്ങൾ പങ്കെടുക്കും. ഫലപ്രഖ്യാപനത്തിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് കൃത്യത ഉറപ്പാക്കുന്നത്. പരിപാടിയുടെപ്രചാരണാർത്ഥം കലാ - കായിക പരിപാടികൾ നടത്തുന്നുണ്ട്. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉൾപ്പെടെ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. ജനപ്രതിനിധികളുടേയും കളക്ടറുടെയും നേതൃത്വത്തിലുള്ള ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ, വടംവലി, കബഡി മത്സരങ്ങളും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |