
കൊല്ലം: ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് മത്സരം 10ന് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനാണ് മുഖ്യ സംഘാടകർ. 9ന് വൈകിട്ട് 3ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ രജിസ്ട്രേഷനും ഭാരം നിർണയവും. 10ന് രാവിലെ 9 മുതൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് മത്സരം. കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യും. അർജ്ജുന അവാർഡ് ജേതാവ് ടി.വി.പൗളി മുഖ്യാതിഥിയാകും. വിജയികൾക്ക് കാഷ് പ്രൈസും ടൈറ്റിലും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. പത്രസമ്മേളനത്തിൽ സെക്രട്ടറി ആർ.സുരേഷ്, പ്രസിഡന്റ് എസ്.രഞ്ജിത്ത്, പ്രസന്നൻ, എസ്.പ്രദീപ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |