കൊല്ലം: ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവനസന്ദർശന പരിശോധനായജ്ഞത്തിന് ജില്ലയിൽ തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുടെ ഭവനം സന്ദർശിച്ച് അംഗങ്ങളെ ആരോഗ്യ വോളണ്ടിയർമാർ പരിശോധിച്ചാണ് രോഗനിർണയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. എ.ആർ.ശ്രീഹരി വിഷയാവതരണം നടത്തി. ഇട്ടിവ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. രാകേഷ്, മീഡിയ ഓഫീസർ കെ.ബി സാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുഷ്ഠരോഗ നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി 20 വരെ ഹെൽത്ത് വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് രോഗം കണ്ടെത്തുന്നവർക്ക് സൗജന്യചികിത്സ ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |