വിദ്യാർത്ഥികളും സ്‌ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ബസ് കാത്ത് നിൽക്കുന്നത് ഇവിടെയാണ്. ഓട്ടോറിക്ഷ സ്‌റ്റാൻഡും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വൃക്ഷത്തിന്റെ ശിഖരങ്ങൾ മറുവശത്തെ കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്നതിനാൽ ഇലകൾ തങ്ങി വാർപ്പിന് മുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ചോർച്ചയ്‌ക്കും കാരണമാകുന്നു. വൃത്തിയാക്കാനും അറ്റകുറ്റപണികൾക്കുമായി കെട്ടിടത്തിന് മുകളിലേക്ക് പ്രവേശിക്കാനും കഴിയുന്നില്ല.
അര നൂറ്റാണ്ടോളം മുമ്പ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങളാണ് ഒട്ടുമിക്ക ജംഗ്ഷനുകളോടും ചേർന്നുള്ളത്. ഇവയിൽ ഭൂരിഭാഗവും അപകട ഭീതിയും സൃഷ്ടിക്കുന്നുണ്ട്.
നാട്ടുകാർ കളക്‌ടർക്കും പുനലൂർ റെയിൽവേ ഡിവിഷൻ അധികൃതർക്കും പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി നിവേദനം നൽകി. കളക്‌ടർക്ക് പരാാതി നൽകിയതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ട് മൂന്ന് മാസം പിന്നിടുന്നു
ഡോ. ശിവപ്രസാദ്,
രാജാ പെറ്റ്‌സ്, കുണ്ടറ
...........................
റെയിൽവേ കോമ്പൗണ്ട് മെയിൻ റോഡിൽ നിന്ന് ഏകദേശം 15 അടി ഉയരത്തിലാണ്. മരത്തിന്റെ ചുവട് നിൽക്കുന്നതും ഇതെ പൊക്കത്തിലാണ്. ഇത് കൂടി ചേരുമ്പോൾ വൃക്ഷത്തിന് അസാധാരണ ഉയരമാണുള്ളത്. ചുറ്റും കോൺക്രീറ്റ് നിർമ്മിതിയായതിനാൽ ആഴത്തിൽ വേരോട്ടവുമില്ല. സമീപത്ത് കൂടി 11 കെ.വി ലൈൻ കടന്ന് പോകുന്നതും ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്നതും വലിയ അപകടത്തിന് വഴിയൊരുക്കാം
സാജു വർഗീസ്,
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത്
നാലാം വാർഡ് മെമ്പർ
...............
റെയിൽവേ ഗേറ്രിനോട് ചേർന്നാണ് വൃക്ഷം പന്തലിച്ച് നിൽക്കുന്നത്. നാട്ടുകാർക്ക് മാത്രമല്ല റെയിൽ ഗതാഗതത്തിനും മരം ഭീഷണിയാകുന്നുണ്ട്
മാത്യു പണിക്കർ,
കുണ്ടറ പൗരസമിതി പ്രസിഡന്റ്
................................
പൊതജനങ്ങളുടെ സുരക്ഷ മുൻനിറുത്തി വൃക്ഷം മുറിച്ച് നീക്കാൻ അടിയന്തര നടപടി വേണം. ജനങ്ങളുടെ സുരക്ഷയ്‌ക്കായിരിക്കണം മുൻഗണന
എസ്.കെ. വിഷ്‌ണു,
ഡി.വൈ.എഫ്.ഐ കുണ്ടറ ബ്‌ളോക്ക് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |