
തിരുവനന്തപുരം: സാംസ്‌കാരിക രംഗത്ത് മുദ്രപതിപ്പിച്ച പ്രമുഖ അദ്ധ്യാപകർക്കായി എസ്. ഗുപ്‌തൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026-ലെ പുരസ്‌കാരത്തിന് ഭാഷാ ശാസ്ത്രജ്ഞൻ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായരെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും കീർത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അദ്ധ്യക്ഷനായ വിധിനിർണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം മുൻ മേധാവിയായ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ, രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പണ്ഡിത പുരസ്‌കാരം ലഭിച്ച വ്യക്തികൂടിയാണ്. ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |